ബന്ദിപ്പോരയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍
Friday, April 25, 2025 9:06 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ബന്ദിപ്പോരയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് രാവിലെ കുല്‍നാര്‍ ബാസിപോര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ ഇവിടെ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം പ്രദേശത്ത് എത്തിയത്.
സുരക്ഷാസേന തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യം ശക്തമായി തിരിച്ചടിച്ചു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.
അതേസമയം അതിര്‍ത്തിയില്‍ പാക് സൈന്യം പ്രകോപനം സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.