പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ സംസ്കാരം വെള്ളിയാഴ്ച
Thursday, April 24, 2025 10:29 PM IST
എറണാകുളം: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും. നാളെ രാവിലെ ഏഴ് മുതൽ ഒൻപത് വരേ ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം ഒരുക്കിയിട്ടുണ്ട്.
തുടർന്ന് മൃതദേഹം വീട്ടിൽ എത്തിക്കും. ഇവിടെ അടുത്ത ബന്ധുക്കൾക്ക് മാത്രമായിരിക്കും അന്തിമോപചാരമർപ്പിക്കാൻ അവസരം. ശേഷം ഇടപ്പള്ളിയിലെ പൊതു ശ്മശാനത്തിലായിരിക്കും സംസ്കാരം. ബുധനാഴ്ച കൊച്ചിയിൽ എത്തിച്ച മൃതദേഹം നിലവിൽ പാലാരിവട്ടത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബുധനാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി പി.പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബെന്നി ബഹനാൻ എംപി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്.