വയനാട്ടിൽ വീണ്ടും പുലിയിറങ്ങി; ആടിനെ കൊന്നു
Thursday, April 24, 2025 10:17 AM IST
വയനാട്: നന്പ്യാർകുന്ന് ചീരാലിൽ പുലി ആടിനെ കൊന്നു. ക്ലീയന്പാറ ജോയിയുടെ ആടിനെയാണ് പുലി പിടിച്ചത്. ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം.
ആടിന്റെ കരച്ചിൽകേട്ട് പുറത്തിറങ്ങിയ വീട്ടുകാർ പുലിയെ കണ്ടു. പിന്നീട് വീട്ടുകാർ ബഹളംവച്ചതോടെയാണ് പുലി ആടിനെ ഉപേക്ഷിച്ച് ഓടിമറഞ്ഞത്. ഇന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
കഴിഞ്ഞ ദിവസം രണ്ട് കിലോമീറ്റർ അപ്പുറത്ത് വെള്ളച്ചാൽ ഒപ്പമറ്റം റെജിയുടെ വീട്ടിലെ പശുവിനെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതോടെ ആശങ്കയിലാണ് നാട്ടുകാർ. കൂട് വച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.