സിം​ഗ​പ്പൂ​ർ: വി​മാ​ന​ത്തി​ലെ വ​നി​താ ക്യാ​ബി​ൻ ക്രൂ ​അം​ഗ​ത്തി​ന് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ ഇ​ന്ത്യ​ക്കാ​ര​നെ​തി​രെ കേ​സ്. ര​ജ​ത്(20) എ​ന്ന​യാ​ൾ‌​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ഫെ​ബ്രു​വ​രി 28ന് ​ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും സിം​ഗ​പ്പൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

28കാ​രി​യാ​യ ജീ​വ​ന​ക്കാ​രി​യെ ക​ട​ന്നു​പി​ടി​ച്ച ര​ത​ജ്, ബ​ലം​പ്ര​യോ​ഗി​ച്ച് യു​വ​തി​യു​മാ​യി ശു​ചി​മു​റി​യി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട മ​റ്റൊ​രു ജീ​വ​ന​ക്കാ​രി ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും യു​വ​തി​യെ ശു​ചി​മു​റി​യി​ൽ നി​ന്നും പു​റ​ത്തെ​ത്തി​ക്കു​ക​യും ചെ​യ്തു.

ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​മാ​നം ചാം​ഗി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​തി​ന് പി​ന്നാ​ലെ ര​ജ​തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ, ര​ജ​തി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വോ പി​ഴ​യോ ചൂ​ര​ൽ അ​ടി​യോ ല​ഭി​ച്ചേ​ക്കും. ഇ​യാ​ളു​ടെ കേ​സ് മേ​യ് 14ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.