കീവിൽ റഷ്യൻ ആക്രമണം; രണ്ട് പേർ മരിച്ചു
Thursday, April 24, 2025 7:36 AM IST
കീവ്: യുക്രെയ്നിലെ കീവ് ലക്ഷ്യമിട്ട് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട്പേർ കൊല്ലപ്പെട്ടു. 54പേർക്ക് പരിക്കേറ്റു. ഇവരിൽ ആറ് കുട്ടികളും ഉൾപ്പെടുന്നു.
ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായതെന്ന് സിറ്റി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. ആക്രമണത്തെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയെന്നും കീവിൽ ഉടനീളം സ്ഫോടനം കേട്ടുവെന്നും എഎഫ്പി ലേഖകൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.