ഇന്ത്യ നേരിടേണ്ടിവന്ന ദുരന്തത്തില്‍ ഏറ്റവും ആത്മാര്‍ഥമായി സഹതപിക്കുന്നു; ഭീകരാക്രമണത്തെ അപലപിച്ച് ചൈന
Wednesday, April 23, 2025 10:28 PM IST
ന്യൂഡല്‍ഹി: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ചൈന. ഇന്ത്യ നേരിടേണ്ടിവന്ന ദുരന്തത്തില്‍ ഏറ്റവും ആത്മാര്‍ഥമായി സഹതപിക്കുന്നതായി ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ആക്രമണത്തെ ചൈന ശക്തമായി അപലപിക്കുന്നു. ആക്രമണസംഭവത്തിന്റെ റിപ്പോര്‍ട്ടുകള്‍ ചൈന ശ്രദ്ധാപൂര്‍വം വീക്ഷിച്ചതായും ക്രൂരമായ ഭീകരാക്രമണത്തെ അപലപിക്കുന്നതായും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെയോര്‍ത്ത് വ്യസനിക്കുന്നതായും കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും കുടുംബാംഗങ്ങളോട് ആത്മാര്‍ഥമായ അനുതാപം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.