തി​രു​വ​ന​ന്ത​പു​രം: ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം 62 വ​യ​സാ​ക്കി​യ ന​ട​പ​ടി സ​ർ​ക്കാ​ർ മ​ര​വി​പ്പി​ച്ചു. 2022 മാ​ർ​ച്ച് ര​ണ്ടി​ലെ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍ ന​ട​ത്തി​വ​രു​ന്ന രാ​പ്പ​ക​ല്‍ സ​മ​രം 69 -ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. 62 വ​യ​സി​ൽ പി​രി​ഞ്ഞു പോ​ക​ണ​മെ​ന്ന മാ​ർ​ഗ​രേ​ഖ​യ്ക്ക് എ​തി​രെ ആ​ശ പ്ര​വ​ർ​ത്ത​ക​ർ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രു​ന്നു.

മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച​യ്ക്ക് പി​ന്നാ​ലെ മാ​ർ​ഗ​രേ​ഖ പി​ൻ​വ​ലി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം അ​ഞ്ചു ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്ന​തും ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന​തു​മ​ട​ക്ക​മു​ള്ള ആ​വ​ശ്യം ഇ​തു​വ​രെ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.

പ്ര​ശ്നം പ​ഠി​ക്കാ​ൻ ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കാ​നു​ള്ള തീ​രു​മാ​ന​വും ന​ട​പ്പാ​യി​ട്ടി​ല്ല. എ​ന്നാ​ൽ സ​മ​രം ശ​ക്ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു പോ​കാ​നാ​ണ് സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​നം.