ജ​യ്പൂ​ർ: ഐ​പി​എ​ല്ലി​ല്‍ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ന്‍ നി​ര​യി​ൽ സ​ഞ്ജു സാം​സ​ൺ ക​ളി​ച്ചേ​ക്കി​ല്ലെ​ന്ന് സൂ​ച​ന. ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ വാ​രി​യെ​ല്ലി​ന് പ​രി​ക്കേ​റ്റ സ​ഞ്ജു​വി​നെ ക​ഴി​ഞ്ഞ ദി​വ​സം സ്കാ​നിം​ഗി​ന് വി​ധേ​യ​നാ​ക്കി​യി​രു​ന്നു.

സ്കാ​നിം​ഗ് റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ല്‍ മാ​ത്ര​മെ സ​ഞ്ജു​വി​ന് ല​ക്നോ​വി​നെി​രെ ക​ളി​ക്കാ​നാ​കു​മോ എ​ന്ന കാ​ര്യം വ്യ​ക്ത​മാ​വു. സ​ഞ്ജു ക​ളി​ച്ചി​ല്ലെ​ങ്കി​ല്‍ റി​യാ​ന്‍ പ​രാ​ഗ് ആ​യി​രി​ക്കും രാ​ജ​സ്ഥാ​നെ ന​യി​ക്കു​ക.

സ​ഞ്ജു സ്കാ​നിം​ഗി​ന് വി​ധേ​യ​നാ​യെ​ന്നും സ്കാ​നിം​ഗ് റി​പ്പോ​ർ​ട്ടു​ക​ള്‍​ക്ക് കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും കോ​ച്ച് രാ​ഹു​ല്‍ ദ്രാ​വി​ഡും കഴിഞ്ഞ ദിവസം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഏ​ഴ് ക​ളി​ക​ളി​ല്‍ നി​ന്ന് ര​ണ്ട് ജ​യം മാ​ത്ര​മു​ള്ള രാ​ജ​സ്ഥാ​ന്‍ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ എ​ട്ടാം സ്ഥാ​ന​ത്താ​ണി​പ്പോ​ൾ. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ല്‍ ല​ക്നോ​വി​നെ തോ​ല്‍​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചാ​ല്‍ മാ​ത്ര​മെ രാ​ജ​സ്ഥാ​ന് പ്ലേ ​ഓ​ഫ് സാ​ധ്യ​ത നി​ല​നി​ര്‍​ത്താ​നാ​വു.