നാലു വയസുകാരൻ മരിച്ച സംഭവം; കോന്നിയിൽ പ്രതിഷേധ മാർച്ചുമായി യൂത്ത് കോൺഗ്രസ്
Saturday, April 19, 2025 12:20 PM IST
പത്തനംതിട്ട: കോൺക്രീറ്റ് തൂൺ വീണ് നാലു വയസുകാരൻ മരിച്ച സംഭവത്തിൽ കോന്നി ആനക്കൂട്ടിലേക്ക് പ്രതിഷേധ മാർച്ചുമായി യൂത്ത് കോൺഗ്രസ്. പോലീസ് വലയം ഭേദിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ ആനക്കൂടിനുള്ളിലേക്ക് കയറി.
അകത്തേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകരെ പോലീസ് പിന്നീട് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ആനക്കൂടിന്റെ ഗേറ്റിന് മുന്നില്‍ പ്രവര്‍ത്തകര്‍ ഇപ്പോഴും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.
വെള്ളിയാഴ്ച രാവിലെയാണ് കോന്നി ആനക്കൂട്ടിൽ തൂണിടിഞ്ഞ് വീണ് അപകടമുണ്ടായത്. അടൂർ കടമ്പനാട് സ്വദേശികളായ അജി-ശാരി ദമ്പതികളുടെ ഏക മകന് അഭിരാം ആണ് മരിച്ചത്.
വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കാതെ കോന്നി എംഎല്‍എ അടക്കമുളളവര്‍ ഇവരെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.