മുംബൈ ഭീകരാക്രമണം; ഹെഡ്ലിയെ എൻഐഎ ചോദ്യം ചെയ്യും
Saturday, April 19, 2025 11:40 AM IST
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്മാന് ഹെഡ്ലിയെ എന്‍ഐഎ ചോദ്യം ചെയ്യാൻ നീക്കം ആരംഭിച്ചു. തഹാവൂര്‍ ഹുസൈന് റാണയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ പുതിയ നീക്കം.
ഹെഡ്ലി ഇപ്പോള്‍ അമേരിക്കയില്‍ തടവിലാണുള്ളത്. റാണയുടെ സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് ഹെഡ്ലി മുംബൈയിൽ എത്തിയത്. ആദ്യമായി മുംബൈയിൽ എത്തിയ ഇയാൾക്ക് റാണയുടെ നിർദേശപ്രകാരം ബഷീർ ഷെയ്ക്ക് എന്ന വ്യക്തിയാണ് സൗകര്യങ്ങൾ ഏർപ്പാടാക്കിയതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.
റാണയ്ക്ക് ഇന്ത്യയിൽ ഏതെങ്കിലും സംഘടനയായോ സംഘങ്ങളുമായോ ബന്ധമുണ്ടായിരുന്നോ എന്ന് അറിയാൻ എൻഐഎ ശ്രമം തുടങ്ങി. ആദ്യദിവസങ്ങളില്‍ ചോദ്യം ചെയ്യലിനോട് നിസഹകരിച്ചിരുന്ന റാണ ഇപ്പോള്‍ സഹകരിക്കുന്നുണ്ടെന്ന് എന്‍ഐഎ വ്യത്തങ്ങള്‍ വ്യക്തമാക്കി.