ലഹരിക്കച്ചവടം ചോദ്യം ചെയ്തു; ബിജെപി നേതാവിന് മർദനമേറ്റു
Saturday, April 19, 2025 10:18 AM IST
പത്തനംതിട്ട: മദ്യപാനവും ലഹരിക്കച്ചവടവും ചോദ്യം ചെയ്ത ബിജെപി പ്രാദേശിക നേതാവിന് മർദനമേറ്റതായി പരാതി. പത്തനംതിട്ട കലഞ്ഞൂർ വട്ടമലയിലുണ്ടായ സംഭവത്തിൽ ബിജെപി കൂടൽ മേഖലാ കമ്മിറ്റി ജനറൽ സെക്രട്ടറി വട്ടമല ശശിക്കാണ് മർദനമേറ്റത്.
സംഭവത്തിൽ പ്രതി സനീഷിനെ കൂടൽ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് ലഹരിവസ്തുക്കളുടെ വിൽപ്പന വട്ടമല ശശി തടഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
തടിക്കഷ്ണം ഉപയോഗിച്ചുള്ള ആക്രമണത്തിൽ പരിക്കേറ്റ വട്ടമല ശശി കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് ലഹരി വിൽപ്പന വ്യാപകമാണെന്നും പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.