മലപ്പുറത്ത് പോലീസ് കസ്റ്റഡിയിൽനിന്ന് അധ്യാപകൻ ഓടി രക്ഷപ്പെട്ടു
Wednesday, April 16, 2025 5:53 PM IST
മലപ്പുറം: പോലീസ് കസ്റ്റഡിയിൽനിന്ന് അധ്യാപകൻ രക്ഷപ്പെട്ടു. അധ്യാപകനായ സൈതലവിയാണ് കോടതിയിൽ കൊണ്ടുപോകുംവഴി ഇന്ന് വൈകിട്ട് ഓടി രക്ഷപ്പെട്ടത്.
കാടാമ്പുഴ എയുപി സ്കൂളിലെ അധ്യാപകനാണ് ഇയാൾ. സഹപ്രവർത്തകരായ അധ്യാപകരുടെ പിഎഫ് അക്കൗണ്ട് ഹാക്ക്ചെയ്ത് പണം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ ശ്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്.
ഒരു മോഷണക്കേസ് ഉൾപ്പെടെ എട്ട് കേസുകളിൽ ഇയാൾ പ്രതിയാണ്. പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.