ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ മു​ൻ മു​ഖ്യ​മ​ന്ത്രി ബി​ജു പ​ട്‌​നാ​യി​ക്കി​ന്‍റെ പ്ര​തി​മ​യ്ക്ക് തീ​വ​ച്ചു. ബൊ​ലാം​ഗീ​ർ ജി​ല്ല​യി​ലെ പ​ട്‌​ന​ഗ​ഢ് പ​ട്ട​ണ​ത്തി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ ച​ര​ൺ മാ​ജി​യും ബി​ജെ​ഡി, സി​പി​ഐ, മ​റ്റ് ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ളും രം​ഗ​ത്തെ​ത്തി. ഇ​ത് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മാ​ന​സി​ക​രോ​ഗം ബാ​ധി​ച്ച താ​ഴ്ന്ന നി​ല​യി​ലു​ള്ള ഒ​രാ​ളു​ടെ പ്ര​വൃ​ത്തി​യാ​യി​രി​ക്കാ​മെ​ന്ന് ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ ച​ര​ൺ മാ​ജി പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ർ​ച്ച് 5 ന് ​ബി​ജു പ​ട്നാ​യി​ക്കി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത​ല പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​താ​യും മാ​ജി പ്ര​സ്താ​വ​ന​യി​ൽ പ​രാ​മ​ർ​ശി​ച്ചു.