ച​ണ്ഡി​ഗ​ഡ്: ഐ​പി​എ​ല്ലി​ല്‍ പ​ഞ്ചാ​ബ് കിം​ഗ്‌​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കോ​ല്‍​ക്ക​ത്ത​യ്ക്ക് 112 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത പ​ഞ്ചാ​ബ് 15.3 ഓ​വ​റി​ല്‍ 111 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.

ഓ​പ്പ​ണ​ര്‍​മാ​രാ​യ പ്രി​യാ​ന്‍​ഷ് ആ​ര്യ​യും പ്ര​ഭ്‌​സി​മ്രാ​നും ചേ​ര്‍​ന്ന് ത​ക​ര്‍​പ്പ​ന്‍ തു​ട​ക്ക​മാ​ണ് പ​ഞ്ചാ​ബി​ന് സ​മ്മാ​നി​ച്ച​ത്. 20 പ​ന്തി​ല്‍ നി​ന്ന് 39 റ​ണ്‍​സ​ടി​ച്ച ശേ​ഷ​മാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​ത്. പി​ന്നാ​ലെ ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച​യും തു​ട​ങ്ങി.

30 റ​ണ്‍​സ് നേ​ടി​യ പ്ര​ഭ്‌​സി​മ്രാ​ന്‍ സിം​ഗാ​ണ് പ​ഞ്ചാ​ബി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. പ്രി​യാ​ന്‍​ഷ് ആ​ര്യ 22 റ​ണ്‍​സെ​ടു​ത്തു. 18 റ​ണ്‍​സെ​ടു​ത്ത ശ​ശാ​ങ്ക് സിം​ഗും 11 റ​ണ്‍​സെ​ടു​ത്ത സേ​വ്യ​ര്‍ ബാ​ര്‍​ട്ട്‌​ലെ​റ്റു​മാ​ണ് പ​ഞ്ചാ​ബ് നി​ര​യി​ല്‍ ര​ണ്ട​ക്കം ക​ട​ന്ന മ​റ്റ് താ​ര​ങ്ങ​ള്‍.

മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ ഹ​ര്‍​ഷി​ത് റാ​ണ, ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി​യ വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി, സു​നി​ല്‍ ന​രെ​യ്ന്‍ എ​ന്നി​വ​രാ​ണ് പ​ഞ്ചാ​ബി​നെ ത​ക​ര്‍​ത്ത​ത്.