മദ്യപിച്ച് വാഹനമോടിച്ചു; പോലീസ് ഡ്രൈവറെ സസ്പെൻഡു ചെയ്തു
Monday, April 14, 2025 7:04 PM IST
തൃശൂർ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പോലീസ് ഡ്രൈവറെ സസ്പെൻഡു ചെയ്തു. ചാലക്കുടി ഹൈവേ പോലീസിന്റെ ഭാഗമായ ഡ്രൈവർ പി.പി.അനുരാജിനെയാണ് റൂറല്‍ എസ്പി സസ്പെൻഡു ചെയ്തത്.
ഞായറാഴ്ച രാത്രി എട്ടിന് മാള അന്നമനയില് വച്ചാണ് അനുരാജ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. സ്കൂട്ടറിലും കാറിലും ഇടിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ തലകീഴായി മറിയുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെയാണ് റൂറല്‍ എസ്പി ബി.കൃഷ്ണകുമാര്‍ വകുപ്പുതല നടപടി സ്വീകരിച്ചത്.