ഐപിഎൽ വാതുവെപ്പ്; അഞ്ചു പേര് അറസ്റ്റിൽ
Monday, April 14, 2025 5:57 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ പഞ്ചാബ് - ഹൈദരാബാദ് മത്സരത്തിൽ വാതുവെപ്പ് നടത്തിയ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡൽഹി വികാസ്പുരിയിൽ നിന്നാണ് വാതുവെപ്പ് സംഘത്തിലെ മുഖ്യ സൂത്രധാരനടക്കം അറസ്റ്റിലായത്. ഇവരിൽ നിന്ന് 30 ലക്ഷം രൂപയും പത്ത് മൊബൈൽ ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും ഇവർ സ്ഥിരമായി വാതുവെപ്പ് നടത്തുന്നുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.