പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസ്; പാസ്റ്റര്‍ അറസ്റ്റില്‍
Monday, April 14, 2025 3:12 AM IST
കോയമ്പത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്ന പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം മേയില്‍ കോയമ്പത്തൂരിൽ നടന്ന സംഭവത്തിൽ പാസ്റ്റര്‍ ജോണ്‍ (37) ആണ് അറസ്റ്റിലായത്.
സംഭവത്തിനുശേഷം മൂന്നാറിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ജോണിന്റെ വീട്ടില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെയാണ് ഇയാള്‍ രണ്ട് കുട്ടികളെ പീഡിപ്പിച്ചത്.
കുട്ടികളില്‍ ഒരാള്‍ വിവരം ബന്ധുവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇയാളെ പിടികൂടുന്നതിനായി കോയമ്പത്തൂര്‍ സിറ്റി പോലീസ് ഒന്നിലധികം അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിരുന്നു.