ഗവര്‍ണര്‍മാരെ വച്ച് മോദി രാഷ്ട്രീയം കളിക്കുന്നു; സുപ്രീം കോടതിയെ കൊണ്ട് പറയിപ്പിച്ചതെന്ന് കെ.സി. വേണുഗോപാൽ
Saturday, April 12, 2025 10:32 PM IST
തിരുവനന്തപുരം: ഗവര്‍ണര്‍മാരെ വച്ച് നരേന്ദ്ര മോദി രാഷ്ട്രീയം കളിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ പിന്‍വാതിലിലൂടെ നിയന്ത്രിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബില്ലുകള്‍ നീട്ടി കൊണ്ട് പോകുന്നത് ഭരണഘടന വിരുദ്ധമാണ്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ ഒപ്പിടണം. ബില്ലുകളുടെ പരമ്പര പാസാക്കാതെ ഗവര്‍ണര്‍മാര്‍ ശീലമാക്കി. സുപ്രീം കോടതിയെ കൊണ്ട് പറയിപ്പിച്ചതാണെന്നും വേണുഗോപാല്‍ പറഞ്ഞു.
കേരള ഗവര്‍ണര്‍ പാര്‍ലമെന്റിനെ ഇകഴ്ത്തി കാണിക്കാന്‍ ശ്രമിക്കുന്നു. സുപ്രീം കോടതി വിധി സംഘപരിവാറിനെതിരെയുള്ള രജതരേഖയാണ്. രാജ്യത്ത് സമസ്ത മേഖലകളെയും നോക്കുകുത്തിയാക്കാന്‍ ശ്രമം നടക്കുന്നു. അന്വേഷണ ഏജന്‍സികളെ അനാവശ്യമായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.