വ​യ​നാ​ട്: പി​താ​വും മ​ക​നും ചേ​ർ​ന്ന് പോ​ലീ​സ് വാ​ഹ​നം അ​ടി​ച്ച് ത​ക​ർ​ത്തു. വ​യ​നാ​ട് ന​മ്പി​ക്കൊ​ല്ലി​യി​ൽ ആ​ണ് സം​ഭ​വം.

പ്ര​ദേ​ശ​ത്ത് ര​ണ്ട് പേ​ർ ചേ​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യ​തോ​ടെ ഇ​വ​ർ പോ​ലീ​സി​നു നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു.

ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ പോ​ലീ​സ് വാ​ഹ​നം അ​ടി​ച്ച് ത​ക​ർ​ക്കു​ക​യും പോ​ലീ​സു​കാ​ർ​ക്ക് നേ​രെ അ​രി​വാ​ൾ വീ​ശു​ക​യു​മാ​യി​രു​ന്നു. അ​രി​വാ​ൾ കൊ​ണ്ട് ഒ​രു പോ​ലീ​സു​കാ​ര​ന്‍റെ വി​ര​ലി​ന് വെ​ട്ടേ​റ്റ​താ​യാ​ണ് വി​വ​രം.

ജോ​മോ​ൻ, സ​ണ്ണി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ഞ്ച് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വ​ർ അ​ടി​ച്ചു ത​ക​ർ​ത്ത​ത്. മയക്കുമരുന്ന് ലഹരിയിൽ ആണ് ഇ​വ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് എ​ന്നാ​ണ് നി​ഗ​മ​നം. ഇരുവരെയും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.