മഞ്ഞുമ്മലിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങി മരിച്ചു
Saturday, April 12, 2025 7:53 PM IST
എറണാകുളം: പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങി മരിച്ചു. എറണാകുളം മഞ്ഞുമ്മലിൽ ആണ് സംഭവം. ഇടുക്കി സ്വദേശികളായ ബിപിൻ (24), അഭിജിത്ത് (26) എന്നിവരാണ് മരിച്ചത്.
ചക്യാടം പുഴയിൽ കുളിക്കാനിറങ്ങിയപ്പോളാണ് ഇരുവരും മുങ്ങിപ്പോയത്. ഇടുക്കിയിൽനിന്ന് എത്തിയ ആറംഗ സംഘത്തിൽപ്പെട്ടവരാണ് മരിച്ച യുവാക്കൾ. കൂടെയുണ്ടായിരുന്നവരുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തി ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സ് എത്തി തെരച്ചിൽ നടത്തിയെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് യുവാക്കളെ കണ്ടെത്താനായത്. ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.