സുപ്രീം കോടതി വിധി ഭരണഘടന ഉയർത്തി പിടിക്കുന്നത്; കേരള ഗവർണർ അത് ഉൾക്കൊള്ളുന്നില്ലെന്ന് എം.എ. ബേബി
Saturday, April 12, 2025 6:02 PM IST
ന്യൂഡൽഹി: പ്രതീക്ഷ നൽകുന്ന സുപ്രീംകോടതി വിധി അംഗീകരിക്കാൻ ഗവർണർ തയാറാകണമായിരുന്നു എന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കേരള ഗവർണർ അത് ഉൾക്കൊള്ളുന്നില്ലെന്ന് മനസിലാക്കുന്നുവെന്നും ബേബി പറഞ്ഞു.
ഭരണഘടന ഉയർത്തി പിടിക്കുന്ന വിധിയാണിത്. സുപ്രീം കോടതി വിധി രാഷ്ട്രപതി അടക്കം എല്ലാവരും അംഗീകരിക്കേണ്ടതാണ്. വിധിയുടെ അന്തസത്ത ഉൾക്കൊള്ളാനുള്ള തിരിച്ചറിവാണ് എല്ലാ ഗവർണർമാർക്കും ഉണ്ടാകേണ്ടത്.
ഭരണഘടനയെ വ്യാഖ്യാനിക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ട്. ഗവർണറുടെ ചുമതല എന്തെന്ന് പറയേണ്ട സാഹചര്യം ഉണ്ടാക്കരുത്. രാഷ്ട്രപതി ഒരു ബില്ലും പിടിച്ചു വക്കാറില്ല. തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ ഗവർണർമാർക്ക് എന്നും ബേബി ചോദിച്ചു.