അഴിമതിക്കേസില്‍ ജയിലില്‍ പോയ ജയലളിതയുടെ പാര്‍ട്ടിക്കൊപ്പം കൂടി ബിജെപി അഴിമതിയെക്കുറിച്ച് സംസാരിക്കുന്നു: എം.കെ. സ്റ്റാലിൻ
Saturday, April 12, 2025 4:39 PM IST
ചെന്നൈ: ബിജെപി-എഐഎഡിഎംകെ സഖ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. അമിത് ഷാ റെയ്ഡ് നടത്തി പേടിപ്പിച്ചാണ് സഖ്യമുണ്ടാക്കിയതെന്നാണ് സ്റ്റാലിന്റെ വിമർശനം.
അഴിമതിക്കേസില്‍ ജയിലില്‍ പോയ ജയലളിതയുടെ പാര്‍ട്ടിക്കൊപ്പം കൂടി ബിജെപി അഴിമതിയെക്കുറിച്ച് സംസാരിക്കുകയാണ്. രണ്ട് റെയ്ഡുകള്‍ നടത്തിയാണ് എടപ്പാടി പളനിസ്വാമിയെ പേടിപ്പിച്ചത്.
സംസ്ഥാന വഞ്ചകര്‍ക്കൊപ്പം കൂടിയിരിക്കുകയാണ് അണ്ണാ ഡിഎംകെ. ഒറ്റയ്ക്കായാലും മുന്നണിയായാലും ബിജെപിയെ തമിഴ്നാട് ജനത പാഠം പഠിപ്പിക്കുമെന്നും സ്റ്റാലിന് പറഞ്ഞു.