തൃശൂരില്‍ പിക്കപ്പ് വാന്‍ ഇടിച്ച് അപകടം; രണ്ട് കാല്‍നടയാത്രക്കാര്‍ മരിച്ചു
Saturday, April 12, 2025 10:50 AM IST
തൃശൂര്‍: വാണിയംപാറയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ട് കാല്‍നടയാത്രക്കാര്‍ മരിച്ചു. മണിയന്‍കിണര്‍ സ്വദേശി രാജു(50), ജോണി(57) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടം. ഇരുവരും ചായ കുടിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാലക്കാട് ഭാഗത്തുനിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാലക്കാട്ട് നിന്ന് കള്ള് കയറ്റിവന്ന വാഹനമാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.