സിഗ്നൽ തകരാർ; ട്രെയിനുകൾ പിടിച്ചിട്ടു
Saturday, April 12, 2025 4:15 AM IST
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ സിഗ്നൽ തകരാറിനെ തുടർന്ന് വിവിധ സ്റ്റേഷനുകളില്‍ ട്രെയിനുകൾ പിടിച്ചിട്ടു. ശനിയാഴ്ച പുലര്‍ച്ചയാണ് സിഗ്നൽ തകരാറിനെ തുടർന്ന് ട്രെയിൻ പിടിച്ചിട്ടത്.
കന്യാകുമാരി - ദിബ്രുഗഡ് വിവേക് എക്സ്പ്രസ് തൃശൂരിലെത്തിയത് ഒന്നര മണിക്കൂറോളം വൈകിയാണ്. പുലര്‍ച്ച രണ്ടിന് സിഗ്നല്‍ പുനഃസ്ഥാപിച്ചു.