പാ​ല​ക്കാ​ട്: നൈ​പു​ണ്യ കേ​ന്ദ്ര​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​സി​സി ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പോ​ലീ​സ് ബാ​രി​ക്കേ​ട് മ​റി​ക​ട​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

തു​ട​ർ​ന്ന് പോ​ലീ​സു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ ഭി​ന്ന​ശേ​ഷി നൈ​പു​ണ്യ​കേ​ന്ദ്ര​ത്തി​ന് ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ പേ​രി​ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

ആ​ർ​എ​സ്എ​സ് സ്ഥാ​പ​ക നേ​താ​വ് ഹെ​ഡ്ഗേ​വാ​റി​ന്‍റെ പേ​രി​ടാ​നാ​യി​രു​ന്നു ന​ഗ​ര​സ​ഭ​യു​ടെ നീ​ക്കം. പ​രി​പാ​ടി​യു​ടെ ത​റ​ക്ക​ല്ലി​ടീ​ൽ ച​ട​ങ്ങി​ലേ​ക്ക് യൂ​ത്ത്കോ​ൺ​ഗ്ര​സും ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി പോ​ലീ​സ് ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് നീ​ക്കി.