തമിഴ്നാട് ബിജെപിയെ ഇനി നൈനാർ നാഗേന്ദ്രൻ നയിക്കും
Friday, April 11, 2025 7:24 PM IST
ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷനായി നൈനാർ നാഗേന്ദ്രനെ തെരഞ്ഞെടുത്തു. വോട്ടെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെയായിരുന്നു അധ്യക്ഷനെ തെരഞ്ഞെടുത്തത്.
വാനതി ശ്രീനിവാസൻ, കെ. അണ്ണാമലൈ, പൊൻ രാധാകൃഷ്ണൻ തുടങ്ങി പത്ത് ബിജെപി നേതാക്കളാണ് നൈനാർ നാഗേന്ദ്രനെ പിന്തുണച്ചത്. ചെന്നൈയിൽ പാർട്ടി ആസ്ഥാനമായ കമലാലയത്തിൽ ആയിരുന്നു തെരഞ്ഞെടുപ്പ്.
നിലവിൽ തിരുനെൽവേലി എംഎൽഎ ആണ് നൈനാർ നാഗേന്ദ്രൻ. നേരത്തെ എഐഎഡിഎംകെയിൽ പ്രവർത്തിച്ച നൈനാർ നാഗേന്ദ്രൻ ജയലളിത മന്ത്രിസഭയിൽ അംഗമായിരുന്നു. 2020 ൽ ആണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.