സ്ത്രീവിരുദ്ധ പരാമര്‍ശം: തമിഴ്നാട് മന്ത്രി പൊന്മുടിക്കെതിരേ അച്ചടക്ക നടപടി
Friday, April 11, 2025 3:51 PM IST
ചെന്നൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരിൽ തമിഴ്നാട് മന്ത്രി കെ. പൊന്മുടിക്കെതിരേ അച്ചടക്ക നടപടി. അദ്ദേഹത്തെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു.
ശൈവ-വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളെക്കുറിച്ച് പൊന്മുടി നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അച്ചടക്ക നടപടി സ്വീകരിച്ചത്.
പരാമര്‍ശങ്ങളിലൂടെ മന്ത്രി തമിഴ്നാട്ടിലെ വനിതകളെ അധിക്ഷേപിച്ചെന്നും അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. കൂടാതെ, മന്ത്രിക്കെതിരേ കനിമൊഴി എംപിയും രംഗത്തെത്തിയിരുന്നു.