കോ​ഴി​ക്കോ​ട്‌: ച​ക്കി​ട്ട​പ്പാ​റ​യി​ല്‍ പു​ലി​യു​ടെ സാ​ന്നി​ധ്യം. സ്ഥ​ല​ത്ത്‌ ആ​ടി​നെ പു​ലി കൊ​ന്ന​നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ഴി​ത്തോ​ട് മാ​വ​ട്ട​ത്ത് ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ആ​ടി​നെ ഭ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഷെ​ഡി​ല്‍ കെ​ട്ടി​യി​രു​ന്ന ആ​ടി​നെ പു​ലി പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഇ​തോ​ടെ, ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്ന് രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലും സ്ഥ​ല​ത്ത്‌ പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. വീ​ണ്ടും പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ വ​നം വ​കു​പ്പ് സ്ഥ​ല​ത്ത്‌ കൂ​ട് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്‌.