അച്ചന്‍കോവിലാറ്റില്‍ കടുവയുടെ ജഡം കണ്ടെത്തി
Wednesday, April 9, 2025 11:39 AM IST
പത്തനംതിട്ട: കുമ്മണ്ണൂരില്‍ കടുവയുടെ ജഡം കണ്ടെത്തി. അച്ചന്‍കോവിലാറ്റിലൂടെ ഒഴുകി വന്ന ജഡമാണ് കണ്ടെത്തിയതെന്ന് വനംവകുപ്പ് അറിയിച്ചു.
ജഡത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. ഒരു വയസ് പ്രായമുള്ള കടുവയാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം.