മാസപ്പടിയില്‍ ഇഡിയെ വിശ്വാസമില്ല; സിപിഎം-ബിജെപി അന്തര്‍ധാര ഉണ്ടെന്ന് ചെന്നിത്തല
Wednesday, April 9, 2025 11:15 AM IST
തിരുവനന്തപുരം: മാസപ്പടിയില്‍ ഇഡി കേസെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇഡിയെ വിശ്വാസമില്ലെന്ന് ചെന്നിത്തല പ്രതികരിച്ചു.
ഇഡി കള്ളക്കളി നടത്തും. സ്വര്‍ണക്കടത്ത് കേസില്‍ എന്താണ് സംഭവിച്ചതെന്നും ചെന്നിത്തല ചോദിച്ചു. സ്വര്‍ണക്കടത്ത് കേസിലെ ഇഡിയുടെ കള്ളക്കളി എല്ലാവര്ക്കും ബോധ്യപ്പെട്ടതാണ്. സിപിഎം-ബിജെപി അന്തര്‍ധാര ഉള്ളതിനാല്‍ ഇഡിയെ വിശ്വാസമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കേസ് സംബന്ധിച്ച രേഖകൾ ഇഡി എസ്എഫ്ഐഒയോട് ആവശ്യപ്പെട്ടതോടെയാണ് മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ ഇഡി കേസെടുത്തേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. കേസ് കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ വാദം. പിഎംഎൽഎ ആക്ട് പ്രകാരമുള്ള കള്ളപ്പണ ഇടപാട് ഈ കേസിൽ നടന്നിട്ടുണ്ടെന്ന് ഇഡി പ്രാഥമിക അന്വേഷണത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.