കോ​ഴി​ക്കോ​ട്: പെ​ട്രോ​ള്‍ പ​മ്പി​ലെ ശു​ചി​മു​റി തു​റ​ന്നു​ന​ല്‍​കാ​ന്‍ വൈ​കി​യ​തി​ന് പ​മ്പു​ട​മ 1,65,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ വി​ധി. അ​ധ്യാ​പി​ക​യാ​യ ഏ​ഴം​കു​ളം ഊ​ര​ക​ത്ത് ഇ​ല്ലം വീ​ട്ടി​ല്‍ സി.​എ​ല്‍. ജ​യ​കു​മാ​രി​യു​ടെ ഹ​ര്‍​ജി​യി​ല്‍ പ​ത്ത​നം​തി​ട്ട ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ക​മ്മി​ഷ​നാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

കോ​ഴി​ക്കോ​ട് പ​യ്യോ​ളി​യി​ലു​ള്ള തെ​നം​കാ​ലി​ല്‍ പെ​ട്രോ​ള്‍ പ​മ്പ് ഉ​ട​മ ഫാ​ത്തി​മ ഹ​ന്ന​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കേ​ണ്ട​ത്. 1,50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 15,000 രൂ​പ കോ​ട​തി​ച്ചെ​ല​വും ചേ​ര്‍​ത്താ​ണ് 1,65,000 രൂ​പ.

2024 മേ​യ് ഏ​ട്ടി​ന് രാ​ത്രി 11ന് ​കാ​ര്‍ യാ​ത്ര​ക്കി​ട​യി​ല്‍ പ​യ്യോ​ളി​യി​ലെ പ​മ്പി​ല്‍ പെ​ട്രോ​ള്‍ അ​ടി​ക്കാ​ന്‍ ക​യ​റി. ശു​ചി​മു​റി പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. താ​ക്കോ​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ സ്റ്റാ​ഫ് പ​രു​ഷ​മാ​യി സം​സാ​രി​ച്ച​താ​യാ​ണ് പ​രാ​തി.

താ​ന്‍ പ​യ്യോ​ളി സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി ശു​ചി​മു​റി ബ​ല​മാ​യി തു​റ​ന്നു​ന​ല്‍​കു​ക​യാ​യി​രു​ന്നെ​ന്ന് ജ​യ​കു​മാ​രി​യു​ടെ ഹ​ര്‍​ജി​യി​ലു​ണ്ടാ​യി​രു​ന്നു. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു.