തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ എ​സ്‌​ഫ്ഐ​ഒ വീ​ണ വി​ജ​യ​നെ പ്ര​തി ചേ​ർ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ. പി​ണ​റാ​യി വി​ജ​യ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​ലം ക​ത്തി​ച്ചു പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മാ​സ​പ്പ​ടി കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​നെ സീ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫീ​സ് കു​റ്റ​പ​ത്ര​ത്തി​ൽ പ്ര​തി ചേ​ര്‍​ത്തി​രു​ന്നു. എ​ക്സാ​ലോ​ജി​ക്കും ശ​ശി​ധ​ര​ൻ ക​ർ​ത്ത​യും സി​എം​ആ​ർ​എ​ല്ലും സ​ഹോ​ദ​ര സ്ഥാ​പ​ന​വും പ്ര​തി​ക​ളാ​ണ്.

സേ​വ​നം ഒ​ന്നും ന​ൽ​കാ​തെ വീ​ണ വി​ജ​യ​ൻ 2.70 കോ​ടി കൈ​പ്പ​റ്റി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചു. പ്ര​തി​ക​ൾ​ക്കെ​തി​രെ 10 വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​ത്.