ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ ഇ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. ബി​ല്ല് രാ​ജ്യ​സ​ഭ​യി​ലും പാ​സാ​ക്കി​യ​ശേ​ഷം രാ​ഷ്‌​ട്ര​പ​തി അം​ഗീ​കാ​രം ന​ൽ​കു​ന്ന​തോ​ടെ നി​യ​മ​ത്തി​ന്‍റെ പേ​ര് "ഏ​കീ​കൃ​ത വ​ഖ​ഫ് മാ​നേ​ജ്മെ​ന്‍റ്, എം​പ​വ​ർ​മെ​ന്‍റ്, എ​ഫി​ഷ്യ​ൻ​സി ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ആ​ക്‌​ട് 1995’എ​ന്നാ​യി മാ​റും.

അ​തേ​സ​മ​യം വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ പാ​സാ​യി. ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച് 288പേ​രും എ​തി​ർ​ത്ത് 232 പേ​രും വോ​ട്ടു ചെ​യ്തു.

ബി​ല്ലി​ന്മേ​ൽ എ​ട്ടു മ​ണി​ക്കൂ​ർ ച​ർ​ച്ച​യ്ക്കാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ലും 14 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ബി​ൽ പാ​സാ​യ​ത്. പ്ര​തി​പ​ക്ഷം നി​ർ​ദേ​ശി​ച്ച ഭേ​ദ​ഗ​തി​ക​ളും ത​ള്ളി.

വോ​ട്ടെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള പ്ര​തി​പ​ക്ഷ എം​പി​മാ​രാ​യ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രു​ടെ ഭേ​​ദ​ഗതി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ശ​ബ്ദ​വോ​ട്ടോ​ടെ ത​ള്ളി. ഇ.​ടി. മു​ഹ​മ്മ​ദ്‌ ബ​ഷീ​ര്‍, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ നിർദേശങ്ങ​ളും സ​ഭ ത​ള്ളി.