ന്യൂഡൽഹി: മു​സ്‌​ലീ​ങ്ങ​ളു​ടെ വ്യ​ക്തി നി​യ​മ​ങ്ങ​ളും സ്വ​ത്ത​വ​കാ​ശ​ങ്ങ​ളും ക​വ​ര്‍​ന്നെ​ടു​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​യു​ധ​മാ​ണ് വ​ഖ​ഫ് ബി​ല്ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി.

ആ​ര്‍​എ​സ്എ​സും ബി​ജെ​പി​യും അ​വ​രു​ടെ സ​ഖ്യ​ക​ക്ഷി​ക​ളും ചേ​ര്‍​ന്ന് ഭ​ര​ണ​ഘ​ട​ന​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​വെ​ന്നും ഇ​ത് മു​സ്‌​ലീ​മു​ക​ളെ ല​ക്ഷ്യം വ​ച്ചു​ള്ള​താ​ണെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു.

ഭാ​വി​യി​ല്‍ മ​റ്റ് സ​മു​ദാ​യ​ങ്ങ​ളെ​യും ഇ​ങ്ങ​നെ ല​ക്ഷ്യം വ​ച്ചേ​ക്കാ​മെ​ന്നും കോ​ണ്‍​ഗ്ര​സ് നി​യ​മ നി​ര്‍​മാ​ണ​ത്തെ ശ​ക്ത​മാ​യ എ​തി​ര്‍​ക്കു​ന്നു​വെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ ആ​ശ​യ​ത്തെ ത​ന്നെ ആ​ക്ര​മി​ക്കു​ക​യും മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള അ​വ​കാ​ശ​മാ​യ ആ​ർ​ട്ടി​ക്കി​ൾ 25 ലം​ഘി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഈ ​നി​യ​മ​നി​ർ​മാ​ണ​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.