ബാങ്കോക്കിൽ നിന്ന് കഞ്ചാവ് കടത്താൻ ശ്രമം; മലയാളി പിടിയിൽ
Wednesday, April 2, 2025 3:34 PM IST
മുംബൈ: ബാങ്കോക്കിൽ നിന്ന് മുംബൈ വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. വിപണിയിൽ മൂന്നുകോടി രൂപ വില വരുന്ന കഞ്ചാവാണ് മുഹമ്മദ് ശരീഫ് കടത്താൻ ശ്രമിച്ചത്.
കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് മുഹമ്മദ് ശരീഫിൽ നിന്ന് ലഹരിവസ്തുക്കൾ പിടികൂടിയത്. കസ്റ്റംസിനെ കണ്ടപ്പോൾ ഇയാൾ പരുങ്ങിയതോടെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. വലിയൊരു ലഹരിക്കടത്ത് ശൃംഖലയുടെ കണ്ണി മാത്രമാണ് മുഹമ്മദ് ശരീഫ് എന്ന് കസ്റ്റംസ് വ്യക്തമാക്കി.