എംഡിഎംഎ കേസ് പ്രതി പോലീസിനെ വെട്ടിച്ച് കടന്നു
Monday, March 31, 2025 2:40 AM IST
തൃശൂര്‍: എംഡിഎംഎ കേസ് പ്രതി തെളിവെടുപ്പിനിടെ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.
നെടുപുഴ സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതി മനക്കൊടി ചെറുവത്തൂര്‍ വീട്ടില്‍ ആല്‍വിനാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയത്. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ച കേസിലെ പ്രതിയാണ് ആല്വിൻ.
തെളിവെടുപ്പിനായി ഇയാളെ ഹൊസൂരിൽ എത്തിച്ചിരുന്നു. പോലീസുകാർക്കൊപ്പം ഹോട്ടലിൽ താമസിക്കുന്നതിനിടെ ഇയാൾ കെട്ടിടത്തിന്റെ പൈപ്പിലൂടെ ഇറങ്ങി കടന്നുകളയുകയായിരുന്നു.