മുണ്ടക്കയത്ത് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
Monday, March 31, 2025 1:20 AM IST
മുണ്ടക്കയം: ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച രാത്രി 9.30ന് മുണ്ടക്കയം ടൗണിലുണ്ടായ അപകടത്തിൽ പല്ലൂർക്കാവ് മൂലയിൽ അജിത് (കുട്ടച്ചൻ-34) ആണ് മരിച്ചത്.
അജിത്തിന്റെ ഒപ്പം ഉണ്ടായിരുന്ന പാലൂർക്കാവ് നെല്ലിയാനിയിൽ ഷൈനിനെ (23) പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
മുണ്ടക്കയം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. അജിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.