കരുത്തൻമാരുടെ പോരാട്ടം; ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ
Sunday, March 30, 2025 6:23 AM IST
വിശാഖപ്പട്ടണം/ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യമത്സരത്തിൽ കരുത്തരായ ഡൽഹിയും ഹൈദരാബാദും ഏറ്റുമുട്ടും. വിശാഖപട്ടണം എസിഎ വിഡിസിഎ സ്റ്റേഡിയത്തിൽ വൈകുന്നേരം 3.30ന് മത്സരം ആരംഭിക്കും.
കഴിഞ്ഞ മത്സരത്തിൽ ലക്നോവിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഡൽഹി ഗ്രൗണ്ടിലേക്ക് എത്തുന്നത്. അതേസമയം ലക്നോവിനോട് ഏറ്റ തോൽവി മറന്ന് വിജയ വഴിയിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് സണ്‍റൈസേഴ്സ്.
ഗുവാഹത്തി എസിഎ സ്റ്റേഡിയത്തിൽ വൈകുന്നേരം 7.30ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാനും ചെന്നൈയും ഏറ്റുമുട്ടും. ബംഗളൂരുവിനെതിരായ തോൽവിയിൽ നിന്ന് കരകയറുകയാണ് ചെന്നൈയുടെ ലക്ഷ്യം. കോൽക്കത്തയ്ക്കെതിരേ തോൽവി ഏറ്റുവാങ്ങിയാണ് രാജസ്ഥാനും മത്സരത്തിനിറങ്ങുന്നത്.