ചെലവ് ചുരുക്കൽ; ഡോജിലെ സ്ഥാനം മസ്ക് ഒഴിയുമെന്ന് സൂചന
Sunday, March 30, 2025 4:35 AM IST
വാഷിംഗ്ടൺ: ചെലവ് ചുരുക്കലിന്റെ ഭാഗമായി അമേരിക്കൻ സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ (ഡോജ്) മേധാവി സ്ഥാനത്തു നിന്ന് ഇലോൺ മസ്ക് ഒഴിയുമെന്ന് റിപ്പോർട്ട്. മേയ് അവസാനത്തോടെ സ്ഥാനം ഒഴിയാനാണ് മസ്ക് ആലോചിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജീവനക്കാരെ പിരിച്ചുവിടൽ, ആസ്തി വിൽപ്പന, കരാർ റദ്ദാക്കൽ എന്നീ നടപടികളിലൂടെ മാർച്ച് 24 വരെ 115 ബില്യൺ ഡോളർ ലാഭിക്കാൻ കഴിഞ്ഞുവെന്നും മസ്ക് വിശദീകരിച്ചു.130 ദിവസത്തിനുള്ളിൽ ഒരു ട്രില്യൺ ഡോളർ കമ്മി കുറയ്ക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
മേയ് അവസാനത്തോടെ ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിച്ചേക്കുമെന്നും മസ്ക് വ്യക്തമാക്കി. അമേരിക്കയുടെ ധനക്കമ്മി ഒരു ട്രില്യൺ ഡോളറായും ചെലവ് ഏകദേശം ആറ് ട്രില്യൺ ഡോളറായും കുറച്ചതിന് ശേഷം അദ്ദേഹം സ്ഥാനം ഒഴിയുമെന്നാണ് സൂചന.