കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Sunday, March 30, 2025 4:35 AM IST
തിരുവനന്തപുരം: കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.
പാറ്റൂർ ചർച്ച് വ്യൂ ലൈൻ അശ്വതിയിൽ അളകർ രാജൻ വെങ്കിട ലക്ഷ്മി ദമ്പതികളുടെ മകൻ ശ്രീപാർത്ഥ സാരഥി (21) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം കോസ്റ്റൽ പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.