മ്യാൻമർ ഭൂചലനം; തകർന്നടിഞ്ഞ് മാൻഡലെ നഗരം, നൂറുകണക്കിന് ആളുകൾ മരിച്ചതായി റിപ്പോർട്ട്
Friday, March 28, 2025 5:52 PM IST
ന്യൂഡൽഹി: മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തിൽ നൂറുകണക്കിന് പേർ മരിച്ചതായി റിപ്പോർട്ട്. മ്യാൻമറിലെ നഗരമായ മാൻഡലെ തകർന്നടിഞ്ഞതായാണ് വിവരം.
പാലങ്ങളും കെട്ടിടങ്ങളും അടക്കം തകർന്ന് വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. മ്യാന്മറില് റിക്ടര്‍ സ്കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് ഇന്ന് ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മ്യാൻമറിലെ സാഗൈംഗിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്.
അതേസമയം തായ്ലന്‍ഡിലും ഭൂചലനമുണ്ടായതാണ് റിപ്പോർട്ട്. ബാങ്കോക്കിലെ കെട്ടിടം തകര്‍ന്ന് 43 പേര് കുടുങ്ങിയതായാണ് വിവരം. ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കെട്ടിടത്തില്‍ 50 പേരുണ്ടായിരുന്നതായും ഏഴ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും തായ്ലന്ഡ് അധികൃതര്‍ അറിയിച്ചു. തായ്ലന്‍ഡിലും മേഖലയിലെ മറ്റിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.