നിയമയുദ്ധത്തില്‍ നിരാശനല്ല, പോരാട്ടം തുടരും: മാത്യു കുഴല്നാടന്
Friday, March 28, 2025 2:49 PM IST
തിരുവനന്തപുരം: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി മാത്യു കുഴൽനാടൻ. കോടതിവിധിയില്‍ നിരാശനല്ലെന്നും പോരാട്ടം തുടരുമെന്നും എംഎല്‍എ പ്രതികരിച്ചു. വിഷയത്തില്‍ നിയമയുദ്ധം തുടരുമെന്ന് ജനങ്ങള്‍ക്ക് നല്കിയ വാക്കാണ്.
കോടതിയില്‍ പറഞ്ഞതല്ലൊം തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ്. നിയമപോരാട്ടത്തില്‍ നിരാശനല്ലെന്നും എംഎല്‍എ പറഞ്ഞു.
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎയും ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് ഹൈക്കോടതി തള്ളിയത്. കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് പരാതിക്കാരായ ഗിരീഷ് ബാബുവും മാത്യു കുഴല്നാടൻ എംഎൽഎയും റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.