മുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ കാണാതായി
Friday, March 28, 2025 10:10 AM IST
കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മിയെ ആണ് കാണാതായത്.
രാവിലെ ജോലിക്ക് പോകാനാണെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ ബിസ്മി വ്യാഴാഴ്ച പഞ്ചായത്ത് ഓഫീസില്‍ ജോലിക്ക് എത്തിയിരുന്നില്ല. വൈകിട്ട് ഇവരെ കൂട്ടാന്‍ ഭര്‍ത്താവ് എത്തിയപ്പോഴാണ് ഓഫീസിലുള്ളവര്‍ വിവരമറിഞ്ഞത്.
പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പള്ളിക്കത്തോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം കിഴവങ്കുളം സ്റ്റോപ്പില്‍നിന്ന് ഇവര്‍ സ്വകാര്യ ബസില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.