കൊല്ലം കളക്ടറേറ്റിലും ബോംബ് ഭീഷണി; പോലീസ് പരിശോധന നടത്തി
Tuesday, March 18, 2025 10:23 PM IST
കൊല്ലം: പത്തനംതിട്ട, തിരുവനന്തപുരം കളക്ടറേറ്റുകളിലെ ബോംബ് ഭീഷണിക്കു പിന്നാലെ കൊല്ലം കളക്ടറേറ്റിലും ബോംബ് ഭീഷണി. ഭീഷണിയുടെ പശ്ചാത്തലത്തിൽ സിവിൽ സ്റ്റേഷൻ പരിസരം പോലീസും ബോംബ് സ്ക്വാഡും അരിച്ചു പെറുക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
ചൊവ്വാഴ്ച രാവിലെ പത്തനംതിട്ട കളക്ടറേറ്റിലും പിന്നാലെ തിരുവനന്തപുരത്തും ബോംബ് ഭീഷണി എത്തിയിരുന്നു. രണ്ടിടത്തും ഇ-മെയിൽ സന്ദേശമാണ് ലഭിച്ചതെന്നും മെയിലിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.
ഉച്ചയോടെയാണ് തിരുവനന്തപുരം കളക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം കിട്ടിയത്. പോലീസും ബോംബ് സ്ക്വാഡും എത്തി പരിശോധിക്കുന്നതിനിടെ സമീപത്തെ തേനീച്ച കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റിരുന്നു.