കൊ​ച്ചി: ക​ടു​ത്ത ചൂ​ടും വേ​ന​ല്‍​ക്കാ​ല​വും ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്തെ അ​ഭി​ഭാ​ഷ​ക​രു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​ല്‍ ഇ​ള​വ് വ​രു​ത്തി ഹൈ​ക്കോ​ട​തി. കേ​ര​ള ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ന്‍റെ നി​വേ​ദ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി ഭ​ര​ണ​സ​മി​തി​യാ​ണ് ഡ്ര​സ് കോ​ഡി​ല്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ച​ത്.

ജി​ല്ലാ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​ന്ന അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് കോ​ള​ര്‍ ബാ​ന്‍​ഡി​നൊ​പ്പം വെ​ള്ള ഷ​ര്‍​ട്ട് ധ​രി​ക്കാം. ആ​വ​ശ്യ​മെ​ങ്കി​ല്‍ ക​റു​ത്ത കോ​ട്ടും അ​ഭി​ഭാ​ഷ​ക ഗൗ​ണും ഉ​പ​യോ​ഗി​ക്കാം. ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​ന്ന അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് ഗൗ​ണ്‍ ധ​രി​ക്കു​ന്ന​ത് ഓ​പ്ഷ​ണ​ലാ​ണ്. ഈ ​ഇ​ള​വ് മേ​യ് 31 വ​രെ പ്രാ​ബ​ല്യ​ത്തി​ല്‍ ഉ​ണ്ടാ​കും. ക​റു​ത്ത കോ​ട്ടും ഗൗ​ണും ധ​രി​ച്ച് വേ​ണം അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​നെ​ന്നാ​ണ് ച​ട്ടം.

ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്ത് ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ​യും കോ​ട്ടും ഗൗ​ണും ഇ​ല്ലാ​തെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ഭി​ഭാ​ഷ​ക​രു​ടെ ആ​വ​ശ്യം.