ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം
Tuesday, March 18, 2025 8:37 PM IST
പത്തനംതിട്ട: വേനൽ മഴക്കിടെയുണ്ടായ ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ കോന്നി ചെങ്ങറ സമര ഭൂമിയിലെ താമസക്കാരനായ നീലകണ്ഠൻ (70) ആണ് മരിച്ചത്.
ഇടിമിന്നലേറ്റ നീലകണ്ഠനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.