ബംഗളൂരുവിലെ മലയാളി യുവാവിന്റെ മരണം; സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Monday, March 17, 2025 10:09 AM IST
ബംഗളൂരു: ബംഗളൂരുവില്‍ മലയാളി യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്തായ കാഞ്ഞിരപ്പള്ളി സ്വദേശി എബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരേ ബെന്നാര്ഹട്ട പോലീസ് കേസെടുത്തത്.
മൂന്ന് ദിവസം മുമ്പാണ് തൊടുപുഴ സ്വദേശി ലിബിന് ബേബി ബംഗളൂരുവില്‍ മരിച്ചത്. പിറ്റേന്ന് തന്നെ ബെന്നാര്ഹട്ട പോലീസ് നാട്ടിലെത്തി എബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഞായറാഴ്ച ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. സുഹൃത്ത് മര്‍ദിച്ച് കൊന്നതാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ ഇന്ന് ലിബിന് താമസിച്ചിരുന്ന മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും.