കേന്ദ്രം കൃത്യമായി എല്ലാം നൽകിയിട്ടുണ്ട്; ബുദ്ധിമുട്ടിക്കുന്നു എന്നു പറയുന്നത് അംഗീകരിക്കാനാകില്ല: കെ. സുരേന്ദ്രൻ
Wednesday, March 12, 2025 4:38 PM IST
തിരുവനന്തപുരം: തുടർച്ചയായി കേന്ദ്രത്തെ പഴിചാരുന്ന നടപടിയാണ് പിണറായി വിജയൻ സർക്കാർ ചെയുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആശവർക്കർമാരുടെ സമരം കേന്ദ്രം പണം തരാത്തതുകൊണ്ടാണ് എന്ന പ്രചരണം പച്ചക്കള്ളമാണ് എന്ന് സുരേന്ദ്രൻ പറഞ്ഞു.
കൃത്യമായ കണക്കു പുറത്തുവിടാൻ സർക്കാർ തയാറാകാത്തത് എന്തു കൊണ്ടാണ്. കേരളത്തിൽ ഭരണത്തിന്റെ വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത്.
കേന്ദ്രം കൃത്യമായി എല്ലാ വിഹിതവും നൽകിയിട്ടുണ്ട്. ഒരു കുടിശികയും കേന്ദ്രം നൽകാൻ ഇല്ല. മുഖ്യമന്ത്രി ധനമന്ത്രിയെ കണ്ടല്ലോ. കേരളത്തിന് കൂടുതൽ പണം ലഭിക്കാൻ ആരും എതിരല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിന് പണം ലഭിക്കണമെന്നു തന്നെയാണ് ഞങ്ങളുടെയും ആഗ്രഹം. പക്ഷേ കേന്ദ്രം പണം തരാതെ ബുദ്ധിമുട്ടിക്കുന്നു എന്നു പറയുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.