നെല്ലിമുണ്ടയിൽ തേയിലത്തോട്ടത്തില്‍ പുലി; ആളുകൂടിയപ്പോൾ മരത്തിൽനിന്ന് താഴേക്ക് ചാടി
Wednesday, March 12, 2025 2:08 PM IST
കൽപറ്റ: വയനാട് മേപ്പാടിയില്‍ തേയിലത്തോട്ടത്തില്‍ പുലിയിറങ്ങി. ജനവാസമേഖലയോട് ചേര്‍ന്നുള്ള നെല്ലിമുണ്ട ഒന്നാം മൈലിലെ തേയിലത്തോട്ടത്തിലാണ് പുലിയെത്തിയത്.
ഇന്ന് രാവിലെയാണ് മരത്തിനു മുകളിൽ പുലിയെ കണ്ടത്. ആളുകൾ ബഹളം വച്ചതോടെ പുലി മരത്തിൽനിന്ന് ചാടിപ്പോകുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഈ മേഖലയിൽ നേരത്തെയും പുലി സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പുലിയെ പിടിക്കാൻ കൂടുവച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇതേ തേയിലത്തോട്ടത്തിന്റെ മറുവശത്ത് മറ്റൊരു പുലിയെ കെണിവച്ച് പിടിച്ചിരുന്നു.