പൊങ്കാലയ്ക്ക് പോകുന്നവർ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം; 17 പേർക്ക് പരിക്ക്
Wednesday, March 12, 2025 10:06 AM IST
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പോകുന്നവർ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്ക്.12 സ്ത്രീകൾക്കും രണ്ട് പുരുഷന്മാർക്കും അഞ്ചുകുട്ടികൾക്കുമാണ് പരിക്കേറ്റത്.
ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും എസ്ടിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്ന് പുലർച്ചെ അഞ്ചോടെയാണ് അപകടം. ഭക്തരുമായി പോയ മിനിബസ് ആക്കുളം പാലത്തിന് സമീപം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ചവറ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.